എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ജൂലിയ ജെയിംസ്

പ്രസിഡൻ്റ്

കെ ആര്‍ ജയകുമാര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സാലി പീറ്റര്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആദര്‍ശ് സജികുമാര്‍ എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീന ഷാജി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മഞ്ജു വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത്ജില്ല - എറണാകുളംബ്ലോക്ക് - മുളന്തുരുത്തിതാലൂക്ക് - കണയന്നൂര്‍വിസ്തീര്‍ണ്ണം - 26.28 ച.കി.മീവാര്‍ഡുകള്‍ - 15, നിയമസഭാ മണ്ഡലം - പിറവം, ലോകസഭാമണ്ഡലം -കോട്ടയംവില്ലേജുകള്‍ - എടയ്ക്കാട്ടുവയല്‍,കൈപ്പട്ടൂർ   

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എടയ്ക്കാട്ടുവയലിന്റെ ചരിത്രം രാമായണകാലവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളാൽ സമ്പന്നമാണ്. ശ്രീരാമൻ, ലക്ഷ്മണൻ, സീത എന്നിവർ വനവാസകാലത്ത് ഇവിടെ താമസിച്ചിരുന്നുവെന്ന വിശ്വാസം നിലനിൽക്കുന്നു. സീതക്കുന്ന്, പൊന്മനാട്, തിരുമറയൂർ, കുതിരമുഖം തുടങ്ങിയ സ്ഥലനാമങ്ങൾ ഈ വിശ്വാസത്തിന്റെ തെളിവുകളായി കണക്കാക്കപ്പെടുന്നു. തിരുമറയൂരിലെ ശ്രീരാമസ്വാമി ക്ഷേത്രവും മൂഴക്കുളത്തെ ശ്രീലക്ഷ്മണസ്വാമി ക്ഷേത്രവും ഈ പ്രദേശത്തെ പുരാതന രാമഭക്തി സംസ്കാരത്തിന്റെ അടയാളങ്ങളാണ്. കൂടാതെ, തിരുമാറ്റംചിറയെ ആസ്പദമാക്കി രൂപം കൊണ്ട തിരുമാറായിക്കുളം ശിവക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യവും പ്രദേശത്തിന്റെ ആത്മീയ പൈതൃകത്തെ തെളിയിക്കുന്നു. എടയ്ക്കാട്ടുവയൽ “കണ്ടോത്തിനിരപ്പ്” എന്ന പേരിലും അറിയപ്പെട്ടിരുന്നു. നെടുമ്പുറത്ത് മനയുടെ കീഴിലായിരുന്ന ഈ പ്രദേശം കണ്ടോതി എന്ന വ്യക്തിയുടെ മേൽനോട്ടത്തിലായിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. വിദ്യാഭ്യാസം, കൃഷി,...

കൂടുതൽ വായിക്കുക