കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട് (Vision)
ജനപങ്കാളിത്തം ഉറപ്പാക്കി, സാമൂഹ്യനീതി, സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ശുചിത്വം, സ്ത്രീ-ശിശു ക്ഷേമം എന്നിവ ഉറപ്പുവരുത്തി എല്ലാവർക്കും സുരക്ഷിതവും സമൃദ്ധവും മാതൃകാപരവുമായ ഗ്രാമം സൃഷ്ടിക്കുക.
ദൗത്യം (Mission)
- ജനകീയ ആസൂത്രണത്തിലൂടെ ഗ്രാമത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുക.
- കുടിവെള്ളം, റോഡ്, വൈദ്യുതി, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.
- ആരോഗ്യകരവും ശുചിത്വപരവുമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേേമം ഉറപ്പാക്കുക.
- വിദ്യാഭ്യാസം, സാംസ്കാരിക വികസനം, തൊഴിൽ നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക.
- കാർഷികം, ചെറുകിട വ്യവസായം, സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകുക.
- പ്രകൃതിവിഭവങ്ങളും ജലസ്രോതസ്സുകളും സംരക്ഷിച്ച് പരിസ്ഥിതി സൗഹൃദ വികസനം നടപ്പാക്കുക.
- സുതാര്യവും ഉത്തരവാദിത്വപരവും ജനസൗഹൃദവുമായ ഭരണസംവിധാനം ഉറപ്പാക്കുക.
- ഡിജിറ്റൽ സേവനങ്ങളും ഇ-ഗവേണൻസ് സംവിധാനങ്ങളും ശക്തിപ്പെടുത്തി സേവന വിതരണം കാര്യക്ഷമമാക്കുക.